ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്തെ ട്രെയിനുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കംചെയ്യാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചു. അനാവശ്യമായി ചങ്ങല വലിക്കുന്നതുമൂലം തീവണ്ടികള്‍ വൈകിയോടുന്നതിലൂടെ റെയില്‍വെക്ക് 3,000 കോടി രൂപയിലേറെ നഷ്ടമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
പുതിയ കോച്ചുകളില്‍ അപായച്ചങ്ങല സ്ഥാപിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ പി.ആര്‍.ഒ അറിയിച്ചു. നിലവിലുള്ള കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്യാനും മെയിന്റനന്‍സ് വര്‍ക്ക് ഷോപ്പുകള്‍ക്ക് റെയില്‍വെ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ചങ്ങലകള്‍ക്ക് പകരം ലോക്കോ പൈലറ്റുമാരെ വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം.
Keywords; Newdelhi-news-apaaya-chain-at-train-railway

Post a Comment
0 Comments