ഹൈദരാബാദ്: (www.evisionnews.in)തെലുങ്ക് ചലച്ചിത്ര നടിയായ ആരതി അഗര്‍വാള്‍ അന്തരിച്ചു. കൊഴുപ്പ് കുറയ്ക്കാനുള്ള (ലിപ്പോസക്ഷന്‍ സര്‍ജറി)ശസ്ത്രക്രിയക്കിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
തെലുങ്ക് നടനുമായുള്ള പ്രണയത്തിലൂടെയും അതിനുശേഷം ആത്മഹത്യക്ക് ശ്രമിച്ചതിലൂടെയും വാര്‍ത്തകളില്‍ ഇടം നേടിയ നടിയാണ് ആരതി. 1985 മാര്‍ച്ച് അഞ്ചിന് അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് ആരതി ജനിച്ചത്. സുനില്‍ഷെട്ടിയുടെ ശിപാര്‍ശയോടെ തന്റെ പതിനാറാമത്തെ വയസില്‍ ഒരു ഹിന്ദി ചിത്രത്തിലായിരുന്നു ആരതിയുടെ അരങ്ങേറ്റം.
പക്ഷേ തെലുങ്ക് സിനിമയിലെ തുടക്കം നൂവ് നാക്കു നചാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മെഗാസ്റ്റാര്‍ ചിരഞ്ജീവി, നാഗാര്‍ജുന, മഹേഷ് ബാബു, രവി തേജ എന്നീ സൂപ്പര്‍ താരനിരയോടൊപ്പം അഭിനയിച്ചു. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത രണം 2 ആണ് അവസാനചിത്രം. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ് ഭര്‍ത്താവ്‍.
keywords : cinema-actoress-arathi-agarval-obiruay-operation

Post a Comment
0 Comments