Type Here to Get Search Results !

Bottom Ad

മാഗിയിലെ രാസപദാര്‍ത്ഥങ്ങള്‍ കെഎഫ്‌സി ചിക്കനിലും

കൊച്ചി (www): മാഗിയില്‍ അടങ്ങിയിട്ടുള്ള രാസഘടങ്ങള്‍ കെഎഫ്‌സി ചിക്കനിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുന്നറിയിപ്പ്. ഗുരുതരമായ ആരോഗ്യപ്രശ്‌നം ഉയര്‍ത്തുന്ന മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി) കെഎഫ്‌സി ചിക്കനിലും അടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇത് കെഎഫ്‌സി യുടെ മെനുകാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ലെന്നതാണ് മറ്റൊരു സത്യം.

പുതിയ തലമുറയുടെ ഇഷ്ട ഭക്ഷണമായ കെഎഫ്‌സി ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കരുതെന്നും മെനു കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലടങ്ങിയിട്ടുള്ള രാസഘടങ്ങള്‍ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ സാരമായി ബാധിക്കുമെന്നതിനാലാണ് ഈ വിലക്ക്. എന്നാല്‍ മാഗിയെപോലെ അനുവദനീയമല്ലാത്ത രീതിയിലാണോ രാസഘടങ്ങള്‍ അടങ്ങിയിരിക്കുന്നത് എന്നറിയണമെങ്കില്‍ വിശദമായ ലാബ് പരിശോധന വേണ്ടിവരുമെന്നാണ് അറിയുന്നത്.



Keywords-Kerala-news-kochi-maggi-kfc

Post a Comment

0 Comments

Top Post Ad

Below Post Ad