മുംബൈയില്‍:(www.evisionnews.in) തീപിടിത്തത്തില്‍ 7 മരണം. നിരവധിപ്പേര്‍ക്ക് പരുക്ക്. മുംബൈ പവായിലെ 22നില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 7 പേര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ചാന്ദിവാലിയിലെ ലേക്ക് ഹോം സൊസൈറ്റി ബില്‍ഡിങില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് തീപ്പിടുത്തമുണ്ടായത്.
ലിഫ്റ്റില്‍ കുടുങ്ങി പുകയും മറ്റും ശ്വസിച്ചാണ് മൂന്ന് പേര്‍ മരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. പരുക്കേറ്റവരെ ഹീരനന്ദിനി ആശുപത്രിയിലേക്ക് മാറ്റി.
പതിനാലാം നിലയിലെ എയര്‍കണ്ടീഷണറിലെ ഷോര്‍ട് സര്‍ക്യൂട്ടാവാം തീപ്പിടുത്തത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ പരിശ്രമിച്ചാണ് അഗ്നി നിയന്ത്രണവിധേയമാക്കിയത്.
keywords : mumbai-fire-7-death-pava-building

Post a Comment
0 Comments