കണ്ണൂര്‍ (www.evisionnews.in); കണ്ണൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്.
പാനൂരിനടുത്ത് കൊളവല്ലൂരില്‍ ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ നാലുപേരെ തലശ്ശേരി സഹകരണ ആശുപത്രയില് പ്രവേശിപ്പിച്ചിട്ടുണ്ട്.
സി.പി.എംബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. വലിയൊരു ബോംബു ശേഖരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് ലഭ്യമായ വിവരം. ഒരൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോഴും പ്രദേശത്ത് ബോംബു നിര്‍മാണം നടക്കുന്നുണ്ടായിരുന്നുവെന്നും അറിയുന്നു.
വലിയ ബോംബുശേഖരം പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ബോംബ് സ്‌കോഡ് പരിശോധന തുടങ്ങി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന് ഡിജിപിയോട് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.

keywords; Kanur-news-bomb-blast-news

Post a Comment
0 Comments