Type Here to Get Search Results !

Bottom Ad

റോഡിന് നടുവിലെ ഗർത്തം പ്രതിഷേധവുമായി ടാസ് പ്രവർത്തകർ

evisionnews


തളങ്കര :(www.evisionnews.in) തളങ്കര കടവിലെ റോഡിന് നടുവിലെ ഗർത്തം നീക്കാത്തതിൽ പ്രതിഷേധവുമായി ടാസ് പ്രവർത്തകർ രംഗത്ത്.കാസർകോട് നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡിലെ തളങ്കര കടവത്ത് റോഡിലാണ് വലിയകുഴി രൂപപെട്ടിരിക്കുന്നത്.നിരവധി തവണ ആവശ്യപെട്ടിട്ടും കുഴിനികത്താനോ ഗതാഗത തടസ്സമൊഴിവാക്കാനോ അധികൃതർ തയ്യാറായില്ലെന്ന് ടാസ് പ്രവർത്തകർ പറയുന്നു. ഇരുചക്ര വാഹനങ്ങളടക്കമുള്ളവർ ഇവിടെ പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ടാസ് പ്രവർത്തകർ അറിയിച്ചു.ടാസ് പ്രസിഡണ്ട് ഹഖീം അജ്മൽ, സെക്രട്ടറി മഹ്റൂഫ് ആഫിയാബ്, റൗഫ്, സഹീർ, ശുഹൈബ്, അറഫാത്ത്, അസ്ഹറുദ്ധീൻ, അഷ്റഫ് സംസാരിച്ചു.

Keywords :taas-thalangara-road

Post a Comment

0 Comments

Top Post Ad

Below Post Ad