നീലേശ്വരം:(www.evisionnews.com) മത്സ്യബന്ധനത്തിനിടെ തിരമാലയില്‍പ്പെട്ട് തോണിമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. നീലേശ്വരം അഴിത്താലയിലെ കണ്ണന്‍ ഭാരതി ദമ്പതികളുടെ മകന്‍ രഘു(54) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
തൈക്കടപ്പുറം അഴിമുഖത്ത് രഘു മത്സ്യബന്ധനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ തിരമാലയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. തോണിക്കടിയില്‍പ്പെട്ട രഘുവിനെ ഉടന്‍ തന്നെ മറ്റു മത്സ്യത്തൊഴിലാളികള്‍ ജില്ലാ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ലീല. ഉണ്ണിമായ ഏക മകളാണ്.
Keywords:nileshwar,fish worker,raghu,

Post a Comment
0 Comments