Type Here to Get Search Results !

Bottom Ad

മകളെ കൊല്ലുന്ന ദൃശ്യം വാട്‌സ് ആപ്പില്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത അമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു

കോഴിക്കോട് (www.evisionnews.in): ഒന്നര വയസുകാരിയായ സ്വന്തം മകളെ മാതാവ് കഴുത്തുഞെരിച്ചു കൊന്നു. ചേവായൂര്‍ കുരുവിശേരി നൊച്ചിപ്പാട്ടില്‍ പ്രജീഷിന്‍റെ മകളെ നിയ എന്ന ഒന്നരവയസുകാരിയെയാണ് മാതാവ് ശ്വാസം മുട്ടിച്ചു കൊന്നത്. 

സംഭവത്തെ തുടര്‍ന്ന് മാതവ് സോനു (30) ഇരു കൈകളിലെ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കുടുംബകലഹമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. 

പുനെയില്‍ ഐ.റ്റി കമ്പനിയിലെ എഞ്ചിനീയറായി ജോലി നോക്കുകയാണ് കുട്ടിയുടെ പിതാവായ പ്രജീഷ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Keywords: Kerala-kozikkod-news-police-chevaayur-case

Post a Comment

0 Comments

Top Post Ad

Below Post Ad