മംഗലാപുരം (www.evisionnews.in): മലയാളി ഡോക്ടറെ അക്രമിച്ച് നാലംഗസംഘം സ്വര്‍ണമാലയും പണവും കവര്‍ന്നു. ദേര്‍ലക്കട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ടിറ്റു ജോര്‍ജ് സക്കറിയയെ ആണ് മലയാളികളെന്ന് കരുതുന്ന നാലംഗസംഘം ആക്രമിച്ചത്.
കുത്താറിലെ ഒരു ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഹോട്ടലില്‍വെച്ച് പരിചയപ്പെട്ട ഡോക്ടറെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് നാലംഗസംഘം തങ്ങളുടെ ബൈക്കില്‍ കയറ്റുകയായിരുന്നു. രണ്ട് ബൈക്കിലായി സഞ്ചരിച്ചിരുന്ന സംഘം കണച്ചൂരില്‍ ആളൊഴിഞ്ഞസ്ഥലത്ത് എത്തിയപ്പോള്‍ തന്നെ ആക്രമിക്കുകയാണുണ്ടായതെന്ന് ടിറ്റു ജോര്‍ജ് സക്കറിയ ഉള്ളാള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്വര്‍ണമാലയും കൈവശം ഉണ്ടായിരുന്ന 1200രൂപയും മൊബൈലും മറ്റും നഷ്ടപ്പെട്ടതായാണ് പരാതി.
Keywords: Manglore-nes-kuthar-hotel-robbery-college-news-doctor

Post a Comment
0 Comments