Type Here to Get Search Results !

Bottom Ad

മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുസ്‌ലിം ലീഗ് ധര്‍ണ്ണ നടത്തി


ഉളിയത്തടുക്ക: (www.evisionnews.in) തടഞ്ഞു വെച്ച വിവിധ പെന്‍ഷനുകള്‍ ഉടന്‍ വിതരണം ചെയ്യുക, വികസന പദ്ധതിയും വിവിധ ആനൂകൂല്യങ്ങളും നല്‍കുന്നതില്‍ പ്രത്യേക വിഭാഗത്തേയും പ്രദേശത്തേയും അവഗണിക്കുന്ന സമീപനം ഒഴിവാക്കുക. വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മധൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. 

മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ടി.എം. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ചൂരി സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ഹാജി പട്‌ള, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പട്‌ള, മജീദ് മലബാരി പട്‌ള, മുത്തലിബ് പാറക്കെട്ട്, മജീദ് പടിഞ്ഞാറ്, അസീസ് ഹിദായത്ത് നഗര്‍, എം.എ. മജീദ് ഹബീബ് ചെട്ടുംകുഴി, ഷാഫി പുളിക്കൂര്‍, ഇക്ബാല്‍ ചൂരി, യു. എ അലി, യു ബഷീര്‍, യു. സഅദ് ഹാജി പ്രസംഗിച്ചു.

Keywords: kasaragod-uliyathadka-muslim-league

Post a Comment

0 Comments

Top Post Ad

Below Post Ad