Type Here to Get Search Results !

Bottom Ad

ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

പൊയിനാച്ചി (www.evisionnews.in): ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി സത്യനാഥി (14)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. 

വീട്ടിലേക്ക് പോകാന്‍ ബന്തടുക്കയിലേക്ക് പോകുന്ന സ്വകാര്യബസില്‍ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍നിന്നും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിര്‍ത്താതെപോയ ബസിനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.



Keywords: Kasaragod-poinachi-new-bandadukka-news-injured-news-bus-trash

Post a Comment

0 Comments

Top Post Ad

Below Post Ad