Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ നിന്ന് കാണാതായ അഞ്ചംഗ കുടുംബം ഉഡുപ്പിയിലുള്ളതായി വിവരം

ബദിയടുക്ക (www.evisionnews.in): ബദിയടുക്കയില്‍ നിന്ന് കാണാതായ അഞ്ചംഗ കുടുംബം ഉഡുപ്പിയിലുള്ളതായി വിവരം. ഇതേ തുടര്‍ന്ന് പോലീസ് ഉഡുപ്പി കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുന്നു. മെയ് 14നാണ് ബദിയടുക്ക ബലക്കളയിലെ ഭട്ട്യചന്ദ്രാവതി ദമ്പതികളുടെ മകള്‍ പ്രേമ, ഭര്‍ത്താവ് ഉദയന്‍, മക്കളായ ശ്രീജിത്ത്, സംഗീത, പ്രേമയുടെ സഹോദരി രമ്യ എന്നിവരെ കാണാതായത്.

തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കവെ കഴിഞ്ഞ ദിവസം കര്‍ണാടക ബല്‍ത്തങ്ങാടിയില്‍ ഉദയനെയും ഭാര്യ പ്രേമയേയും കണ്ടതായി പോലിസിന് വിവരം ലഭിച്ചിരുന്നു. സെന്‍ട്രിംഗ് തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം. തുടര്‍ന്ന് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ചെന്ന് അറിഞ്ഞതോടെ ഇവര്‍ ഉഡുപ്പിയിലേക്ക് മാറിയതായാണ് പോലീസ് സംശയിക്കുന്നത്. ഇവരെ അടുത്ത് തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് പോലിസ് പറയുന്നു.



Keywords: Kasaragod-news-badiyadukka-news-police-case-news-may-14-missing

Post a Comment

0 Comments

Top Post Ad

Below Post Ad