കുമ്പള (www.evisionnews.in): സാദാചാര പോലിസ് ചമഞ്ഞ് യുവാവിനെ അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. കുമ്പള മുട്ടംഗേറ്റിലെ നിഷാദി (22)നാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. അക്രമത്തില്‍ പരിക്കേറ്റ നിഷാദിനെ നിഷാദിനെ കുമ്പള ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ്റ്റോപ്പില്‍ വെച്ച് കാസര്‍കോട്ടെ ഒരു കടയില്‍ ജീവനക്കാരിയായ മള്ളങ്കൈയിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരിലാണ് മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു. നിഷാദിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ കുമ്പള പോലിസ് കേസെടുത്തു.
Keywords: Kasaragod-news-kumbla-news-gundaayisam-parathi-at-police-case-rgd

Post a Comment
0 Comments