Type Here to Get Search Results !

Bottom Ad

ബാഴ്‌സ ചാമ്പ്യന്മാരിലെ ചാമ്പ്യന്‍


ബെര്‍ലിന്‍ (www.evisionnews.in): യൂറോപ്പിന്റെ ചാമ്പ്യന്‍പ്പട്ടം തിരിച്ചുപിടിച്ച് ബാഴ്‌സലോണ ചാമ്പ്യന്‍മാരിലെ ചാമ്പ്യനായി. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെ കീഴടക്കിയാണ് ബാഴ്‌സ അഞ്ചാം വട്ടം ജേതാക്കളായത് (31). സ്പാനിഷ് ക്ലബ്ബിനുവേണ്ടി ഇവാന്‍ റാക്കിറ്റിച്ച് (നാല്) ലൂയി സുവാരസ് (68) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ യുവന്റസിനായി അല്‍വാരോ മൊറാട്ട (55) സ്‌കോര്‍ ചെയ്തു.

സ്പാനിഷ് ലാലിഗയും കിങ്‌സ് കപ്പും ജയിച്ച ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ജയത്തോടെ സീസണില്‍ ട്രിപ്പിള്‍ തികച്ചു. പെപ്പ് ഗാര്‍ഡിയോളയക്ക് ശേഷം അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന് മൂന്ന് കിരീടങ്ങള്‍ നേടികൊടുത്ത പരിശീലകനെന്ന ഖ്യാതി ലൂയി ഹെന്റീക്കിന് സ്വന്തമായി.1991-92, 2005-06, 2008-09, 2010-11 എന്നീ സീസണുകളിലാണ് ബാഴ്‌സ ഇതിന് മുമ്പ് ചാമ്പ്യന്‍മാരായത്.

ആദ്യപകുതി സംഭവബഹുലമായിരുന്നു.നിലയുറപ്പിക്കും മുമ്പ് തന്നെ യുവന്റസിന്റെ വലയില്‍ പന്ത് കയറി. നാലാം മിനിറ്റിലായിരുന്നു ഗോള്‍. മെസ്സി തുടക്കമിട്ട നീക്കത്തില്‍ നിന്ന് പന്തുമായി കയറിയ നെയ്മര്‍, പ്ലേമേക്കര്‍ ആന്ദ്രെ ഇനിയേസ്റ്റക്ക് മറിച്ചു നല്‍കി. പ്രതിരോധനിരക്കാര്‍ക്കിടെയിലൂടെ ഇനിയേസ്റ്റ പന്തുനല്‍കുമ്പോള്‍ പോസ്റ്റിലേക്ക് തിരിച്ചുവിടേണ്ട ചുമതല മാത്രമായിരുന്നു ഇവാന്‍ റാക്കിറ്റിച്ചിനുണ്ടായിരുന്നത് (10).

ഗോള്‍ നേടിയതോടെ ബാഴ്‌സ മുന്നേറ്റം യുവന്റസ് ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 13ാം മിനിറ്റില്‍ മെസ്സി നല്‍കിയ പന്തില്‍ ക്ലോസ് റേഞ്ചില്‍ നെയ്മറിന് ഷോട്ടെടുക്കാന്‍ കഴിയാതിരുന്നതും ഒരു മിനിററിനു ശേഷം 10 വാര അകലെ നിന്നുളള സുവാരസിന്റെ തകര്‍പ്പന്‍ ഷോട്ട് യുവന്റസ് ഗോള്‍കീപ്പര്‍ ബഫണ്‍ ഒറ്റക്കൈകൊണ്ട് തടഞ്ഞതും ഇറ്റാലിയന്‍ ടീമിന് രക്ഷപ്പെടലിന്റെ നിമിഷങ്ങളായി. 

പതിയെ കളിയിലേക്ക് തിരിച്ചുവന്ന യുവന്റസ് വിദാലിലൂടെയും മര്‍ച്ചീസിയോയിലൂടെയും ബാഴ്‌സ ഗോള്‍കീപ്പറെ പരീക്ഷിച്ചു.40ാം മിനിറ്റില്‍ സുവാരസിന്റെ ഷോട്ട് ബഫണ്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി.


Keywords: Sports-news-Barcelona-attained-champian 

Post a Comment

0 Comments

Top Post Ad

Below Post Ad