Type Here to Get Search Results !

Bottom Ad

20കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍

മംഗലാപുരം (www.evisionnews.in): മംഗലാപുരത്ത് 20കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്ന് ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റിലായി. കൊല്ലപ്പെട്ട ഉള്ളാള്‍ സ്വദേശി രഞ്ജിത്തിന്റെ സുഹൃത്ത് കന്ദക്കിലെ ധനുവാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. രഞ്ജിത്ത് ധനുവുമായി നെഹ്‌റു മൈതാനത്ത് വെച്ച് വാക്ക് തര്‍ക്കം നടന്നിരുന്നു. ഇത് സംഘട്ടനത്തില്‍ കലാശിക്കുകായായിരുന്നു. കുത്തേറ്റ രഞ്ജിത് തൊട്ടടുത്ത താലൂക്ക് ഓഫീസിലേക്ക് ഓടിയെത്തിയെങ്കിലും അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ ഉടന്‍ വെന്‍ലോക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മയക്കുമരുന്ന് ലഹരിയിലാണ് കൊല നടത്തിയതെന്നാണ് നിഗമനം. 

ചോദ്യംചെയ്യലില്‍ മറ്റ് ചിലര്‍ക്കുകൂടി കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സൂചനലഭിച്ചതായും ഇവരെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയതായും പോലീസ് പറഞ്ഞു.


Keywords: Karnataka-news-murder-case-occurred-at-manglore-town-man-killed-by-a-friend




Post a Comment

0 Comments

Top Post Ad

Below Post Ad