Type Here to Get Search Results !

Bottom Ad

കോപ്പ അമേരിക്ക: പെനല്‍റ്റിയില്‍ പരാഗ്വായോട് തേറ്റു: ബ്രസീല്‍ സെമി കാണാതെ പുറത്ത്

സാന്‍ഡിയാഗോ (www.evisionnews.in): കഴിഞ്ഞ കോപ്പയിലും ലോകകപ്പിലും നേരിട്ട ദുരന്തം ആവര്‍ത്തിച്ച് ബ്രസീല്‍ പരാഗ്വായോട് തോറ്റ് കോപ അമേരിക്കയില്‍ നിന്ന് പുറത്തായി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ അതീവ സമ്മര്‍ദ്ദം നേരിട്ട ബ്രസീല്‍ 4ഫ3നാണ് പരാഗ്വായ് വെല്ലുവിളിക്കുമുമ്പില്‍ കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഓരോ ഗോളടിച്ച് സമനിലയില്‍ അവസാനിച്ച കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 

15ാം മിനിറ്റില്‍ റോബിഞ്ഞോയിലൂടെ ബ്രസീല്‍ ആദ്യ ഗോളടിച്ചു. 72ാം മിനിറ്റില്‍ പെനല്‍റ്റി ബോക്‌സില്‍ തിയാഗോ സില്‍വ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനല്‍റ്റി പരാഗ്വായുടെ ഡെര്‍ലിസ് ഗോണ്‍സാലസ് വലയിലാക്കി. 2011ലെ കോപ ക്വാര്‍ട്ടറിലും പരാഗ്വായോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. കഴിഞ്ഞ കോപയിലും ബ്രസീല്‍ പരാഗ്വായോട് തോറ്റത് പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. ഇതോടെ കോപ സെമിയില്‍ പെറു ചിലിയേയും അര്‍ജന്റീന പരാഗ്വായെയും നേരിടും. 

പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനേക്കാള്‍ ആത്മവിശ്വാസത്തോടെ പന്തടിച്ച പാരഗ്വായ് അര്‍ഹിച്ച ജയമാണ് നേടിയത്. മാര്‍ട്ടിനസ്, ഗോണ്‍സാലസ്, ബോബൊഡില്ല, വിക്ടര്‍ കാസറസ് എന്നിവര്‍ പരാഗ്വായ്ക്കായി പെനല്‍റ്റി ലക്ഷ്യത്തിലത്തെിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ റോക് സാന്താക്രൂസിന്റെ പെനല്‍റ്റി പാഴായി. ഫെര്‍ണാണ്ടിഞ്ഞോ, കുടിഞ്ഞോ, മിറാന്‍ഡ് എന്നിവര്‍ മഞ്ഞക്കുപ്പായക്കാര്‍ക്കായി ഗോള്‍ നേടിയപ്പോള്‍ റിബെയ് രോ, ഡഗ്‌ളസ് കോസ്റ്റ എന്നിവര്‍ കിക്ക് പാഴാക്കി. ഏറ്റവും അലസമായാണ് റിബെയ് രോ കിക്കെടുത്തത്.

ഒരു ഗോള്‍ വീണതോടെ ബ്രസീല്‍ അലസരാവുകയും പരാഗ്വായ് കൂടുതല്‍ വാശിയോടെ കളിക്കുന്നതുമാണ് പിന്നീട് കണ്ടത്. ആക്രമണ മുന്നേറ്റങ്ങള്‍ ബ്രസീലിന്റെ ഭാഗത്തുനിന്നും അധികമുണ്ടായില്ല. പ്രതിരോധത്തില്‍ ഊന്നിയ ബ്രസീലിന്റെ കളി പലപ്പോഴും മൈതാനത്തിന്റെ പകുതിയില്‍ ഒതുങ്ങി. ഗോളിനായി പരാഗ്വായ് ശ്രമിച്ചെങ്കിലും മികച്ച അവസരങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. ബ്രസീല്‍ നേടിയ ഒരു ഗോളിന്റെ ലീഡില്‍ ആദ്യ പകുതി അവസാനിച്ചു.

പിന്നീട് ബ്രസീലിന്റെ നിര്‍ഭാഗ്യം തിയാഗോ സില്‍വയുടെ ഹാന്‍ഡ്ബാളിലൂടെ ബ്രസീലിനെ തേടിയത്തെുകയായിരുന്നു. ബ്രസീല്‍ ബോക്‌സില്‍ വരുതിയിലാക്കാനുള്ള ശ്രമത്തില്‍ പ്രതിരോധ താരമായ സില്‍വ പന്ത് കൈകൊണ്ട് തൊടുകയായിരുന്നു. 72ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി പരാഗ്വായ്ക്ക് ഡെര്‍ലിസ് ഗോണ്‍സാലസ് ലക്ഷ്യത്തിലെ ത്തിച്ചു. സമനിലയായതോടെ ലീഡിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് ലീഡ് ഗോള്‍ നേടാനായില്ല. ബ്രസീല്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പരാഗ്വായ് കോര്‍ണര്‍ വഴങ്ങി അതിനെ തടയിടുകയായിരുന്നു. പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ ബ്രസീല്‍ പതനം പൂര്‍ണമായി. സെമിയില്‍ ഒരു അര്‍ജന്റീനബ്രസീല്‍ പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് പരാഗ്വായ് സെമിയില്‍ എത്തി.



Keywords: Sports-news-corner-news-koppa-america-football-goal-brazil-dropdown

Post a Comment

0 Comments

Top Post Ad

Below Post Ad