തൃക്കരിപ്പൂര്‍: (www.evisionnews.in) ഭര്‍തൃമതിയും മക്കളും സ്വന്തം വീട്ടിനകത്ത് തീ കൊളുത്തി മരിച്ച സംഭവത്തില്‍ ദുരൂഹത ഇനിയും നീങ്ങിയില്ല. പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പോലീസ് ഒരു നിഗമനത്തില്‍ എത്തിയിട്ടില്ല. സൗമ്യയുടെയും മക്കളുടെയും ദുരന്തം ഉണ്ടാവുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ബോധ്യപ്പെടും വരെ സ്വന്തം നിലയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് പോലീസ് തീരുമാനം. സൗമ്യയുടെ സ്വന്തം വീടായ മാവിലക്കടപ്പുറത്തെയും ഭര്‍ത്താവ് ജയകുമാറിന്റെ നാടായ തൃക്കരിപ്പൂര്‍ ചെറുകാനത്തെയും നാട്ടുകാര്‍ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
വിദഗ്ദ അന്വേഷണം പോലീസ് നടത്തുമെന്ന് ഉറപ്പായിട്ടുണ്ട്. നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം സംബന്ധിച്ചുള്ള പ്രാഥമിക അന്വേഷണം നീലേശ്വരം സി ഐ. കെ ഇ പ്രേമചന്ദ്രനാണ് നടത്തി വരുന്നത്. ഇത് സംബന്ധിച്ച് ബന്ധുകളില്‍ നിന്നോ നാട്ടുകാരുടെയോ സംഘടനകളുടെയോ ഭാഗത്ത് നിന്നോ പരാതി ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് തയ്യറായേക്കുമെന്നാണ് വിവരം
Keywords: thrikaripur-soumya-and-children-jayakumar

Post a Comment
0 Comments