Type Here to Get Search Results !

Bottom Ad

കെഎസ്എഫ് ഇ ജീവനക്കാരന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്നു



കാസര്‍കോട്; (www.evisionnews.in)കെ എസ് എഫ് ഇ ജീവനക്കാരന്റെ വീട്ടില്‍ നിന്നും 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കെ എസ് എഫ് ഇ കാസര്‍കോട് ശാഖാ ജീവനക്കാരന്‍ വിദ്യാനഗര്‍ നെല്‍ക്കളയിലെ പ്രമോദിന്റെ വീട്ടിലാണ് കവര്‍ച്ച. പ്രമോദ് കെ എസ് എഫ് ഇ ഓഫീസിലേക്കും അധ്യാപികയായ ഭാര്യയും കുട്ടികളും സ്‌കൂളിലേക്കു പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. പൂട്ടിയിട്ട വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി കടുകളയുകയായിരുന്നു. പ്രമോദിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി.


keywords :ksfe-worker-gold-house-thief-13-coin

Post a Comment

0 Comments

Top Post Ad

Below Post Ad