Type Here to Get Search Results !

Bottom Ad

കനത്ത മഴ കേരളതീരത്തു 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: (www.evisionnews.in) കേരളാതീരത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നു 48 മണിക്കൂർ കൂടി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മാസം ഇരുപത്തിയഞ്ചുവരെ കേരളതീരത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകും. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ മൽസ്യത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്തും മുബൈയ്‌ക്കു പടിഞ്ഞാറും രൂപപ്പെട്ട ന്യൂനമർദ്ദമാണു ശക്‌തമായ കാറ്റിനു കാരണമെന്നു തിരുവനന്തപുരം കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.



keywords: kerala-rain-warning-48-hour 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad