തിരുവനന്തപുരം: (www.evisionnews.in)മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ സിബിഐ അറസ്റ്റ് ചെയ്തു. കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കേസില്‍ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ഓഫീസിലേക്ക് ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് സലീംരാജിനെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ കൊച്ചിയിലാണ് അറസ്റ്റിലായത്.
കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സലീംരാജ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവ് സിബിഐ യ്ക്ക് ലഭിച്ചുവെന്നാണ് സൂചന. കടകംപള്ളിയിലെ 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സി.ബി.ഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ സലിംരാജ് 21ാം പ്രതിയും ഭാര്യ ഷംഷാദ് 22ാം പ്രതിയുമാണ്. വിശ്വാസ വഞ്ചന, ഗൂഢാലോചന, അഴിമതി നിരോധന നിയമം അടക്കമുള്ള വകപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. നാല് വില്ലേജ് ഓഫീസര്‍മാര്‍ അടക്കം 27 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നേരത്തെ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സലീംരാജ് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇതിന് വിസമ്മതിക്കുകയായിരുന്നു.
keywords : kerala-saleem-raj-minister-gunman-cbi-kadakampalli-earth-case

Post a Comment
0 Comments