കാസര്‍കോട് (www.evisionnews.in): വില്ലേജ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കും ഉദ്യോസ്ഥര്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പൊതുജനസഹകരണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് റവന്യൂ വകുപ്പ് ആവിഷ്‌ക്കരിച്ച സ്മാര്‍ട്ട് വില്ലേജ് പദ്ധതി ജില്ലയില്‍ ആദ്യമായി കാസര്‍കോട് വില്ലേജ് ഓഫീസില്‍ ആരംഭിക്കുന്നു.
നവീകരിച്ച വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജൂണ്‍ നാലിന് ഉച്ചക്ക് മൂന്നു മണിക്ക് റവന്യൂ-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എംപി മുഖ്യാതിഥിയാകും.
Keywords: Kasaragod-news-office-smart-inauguration-villege-office-smart

Post a Comment
0 Comments