Type Here to Get Search Results !

Bottom Ad

മഴക്കാല ദുരന്ത നിവാരണത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും


കാസര്‍കോട് (www.evisionnews.in): മഴക്കാല ദുരന്ത നിവാരണത്തിനായി കലക്ടറേറ്റിലും എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. കലക്ടറുടെ ചേമ്പറില്‍ മഴക്കാല ദുരന്ത നിവാരണം സംബന്ധിച്ച് ചര്‍ച്ച് ചെയ്യാന്‍ ചേര്‍ന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഇത് സംബന്ധിച്ച് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 

ദുരന്തനിവാരണത്തിനായി അത്യാവശ്യം വേണ്ട ജനറേറ്റര്‍, ജെ.സി..ബി, ക്രെയിന്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികൈക്കൊളളും. വില്ലേജ് ഓഫീസര്‍മാരുടെ അവധി നിയന്ത്രിക്കാനും തീരുമാനിച്ചു. ശക്തമായ കാറ്റില്‍ വീഴാന്‍ സാധ്യതയുളള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

രക്ഷാപ്രവര്‍ത്തനത്തിനായി ചെറിയ വളളങ്ങള്‍, ഫൈബര്‍ ബോട്ടുകള്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനം ലഭ്യമാക്കാനും രണ്ട് ലക്ഷത്തിന്റെ സുരക്ഷാ സന്നാഹങ്ങള്‍ ഉടന്‍ വാങ്ങിക്കാനും ഫയര്‍ഫോഴ്‌സ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍, ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പുനായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kasargod-news-thaluk-news-mazakkalam-news-

Post a Comment

0 Comments

Top Post Ad

Below Post Ad