മഞ്ചേശ്വരം (www.evisionnews.in): വൈദ്യുതി കമ്പി കൈയെത്തുന്ന ദൂരത്ത് തൂങ്ങിക്കിടന്ന് അപകടഭീഷണിയിലായിട്ടും കെഎസ്ഇബി അധികൃതര്‍ക്ക് അനക്കമില്ല. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ആറാം വാര്‍ഡ് അങ്കത്തല ഉദ്യവരത്താണ് പോസ്റ്റ് ഒടിഞ്ഞ് വീണ് വൈദ്യുതി കമ്പി കൈയെത്തും ദൂരത്തില്‍ കടന്നുപോകുന്നത്.
മരത്തടി കൊണ്ടുളള വൈദ്യുതി പോസ്റ്റ് മഴയും വെയ്‌ലുമേറ്റ് പൂര്‍ണമായും തകര്‍ന്ന് വീഴാറായ നിലയിലാണ്. ഇപ്പോള്‍ പോസ്റ്റിനെ അടുത്തുള്ള തെങ്ങിലേക്ക് വലിച്ചു കെട്ടിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താനുള്ള അവസ്ഥയിലാണ് പോസ്റ്റ്. ഇതോടെ ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഭീതിയുടെ മുള്‍മുനയിലാണ്(www.evisionnews.in).
വര്‍ഷങ്ങള്‍ക്ക് മുമ്പ് വോര്‍ക്കാടിയില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് ആറുപേര്‍ ദാരുണമായി മരിച്ചിരുന്നു. മഞ്ചേശ്വരം കുണ്ടുകുളക്കയിലും ബീച്ച് റോഡിലും സമാനമായ സംഭവത്തില്‍ രണ്ടുജീവനുകള്‍ പൊലിഞ്ഞിരുന്നു. വൈദ്യുതി കമ്പി അപകടഭീഷണിയിലായിട്ടും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അനാസ്ഥ തുടരുകയാണെങ്കില്‍ ദുരന്തവാര്‍ത്തയാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരും വാര്‍ഡുമെമ്പരും അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
Keywords: Kasaragod-manjeshwer-news-electricity-news-electric-post-newsstory

Post a Comment
0 Comments