Type Here to Get Search Results !

Bottom Ad

മംഗലാപുരത്ത് 20കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു


മംഗലാപുരം (www.evisionnews.in): മംഗലാപുരത്ത് 20കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. ഉള്ളാള്‍ സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ധനു എന്ന യുവാവിനെ പോലീസ് അന്വേഷിച്ചുവരികയാണ്.

നെഹ്റു മൈതാനിയില്‍ വെച്ച് കുത്തേറ്റ രഞ്ജിത് തൊട്ടടുത്ത താലൂക്ക ഓഫീസിലേക്ക് ഓടിയെത്തിയെങ്കിലും അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ ഉടന്‍ വെന്‍ലോക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മയക്കുമരുന്ന് ലഹരിയിലാണ് കൊല നടത്തിയതെന്നാണ് നിഗമനം. 

രഞ്ജിത്ത് ധനുവുമായി മൈതാനത്ത് വെച്ച് വാക്ക് തര്‍ക്കം നടന്നിരുന്നു. ഇത് സംഘട്ടനത്തില്‍ കലാശിക്കുകായായിരുന്നു. ധനുവാണ് തന്നെ കുത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി രഞ്ജിത്ത് ചിലരോട് പറഞ്ഞിരുന്നു. ഉടന്‍ നാട്ടുകാര്‍ മൈതാനത്ത് തെരച്ചില്‍ നടത്തിയെങ്കിലും ധനുവിനെ കണ്ടെത്താനായില്ല.


Keywords:karnataka-man-killed-news-nearby-nehru-ground

Post a Comment

0 Comments

Top Post Ad

Below Post Ad