Type Here to Get Search Results !

Bottom Ad

യുവജനക്ഷേമ ബോര്‍ഡിന്റെ പരിസ്ഥിതി ദിനാചരണം മൊഗ്രാല്‍പുത്തൂരില്‍


കാസര്‍കോട്: (www.evisionnews.in) കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ജില്ലാതല പരിസ്ഥിതി ദിനാചരണം ജൂണ്‍ 5ന് മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. പ്രകൃതി സംരക്ഷണവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. വിവിധ യുജന സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആയിരത്തോളം വൃക്ഷത്തൈകള്‍ വച്ച് പിടിപ്പിക്കും. സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പുത്തിയില്‍ അധ്യക്ഷത വഹിക്കും. മൊഗ്രാല്‍പുത്തൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലാലുകുമാര്‍ യുവശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ വി. ഗോപകുമാര്‍ എക്കോക്ലബ് കണ്‍വീനര്‍ ബാബുരാജ്, സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ. നജീബ്, കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് മൊയ്തീന്‍ റഹ്മത്ത്, ജനറല്‍ സെക്രട്ടറി സഫ്‌വാന്‍ കുന്നില്‍ സംബന്ധിക്കും. തൃശൂര്‍ കില ഫാക്കല്‍ട്ടി എച്ച്. കൃഷ്ണ ക്ലാസെടുക്കും. 

Keywords:kasaragod-yuvajana-board-mogralputhur-june-5th-world-environment-day





Post a Comment

0 Comments

Top Post Ad

Below Post Ad