കാഞ്ഞങ്ങാട് (www.evisionnews.in): മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറിയെ പോലീസ് കല്ലെറിഞ്ഞ് പിടിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ പുതിയകോട്ട നിത്യാനന്ദാശ്രമം റോഡിലാണ് മണല്‍ ലോറിക്കെതിരെ പോലീസ് പുതിയ തന്ത്രം പ്രയോഗിച്ചത്.
നിത്യാനന്ദാശ്രമത്തിന്‌സമീപം കോട്ടയുടെ മുകളില്‍ മറഞ്ഞിരുന്ന പോലീസ് തൊട്ടുതാഴെ റോഡിലൂടെ ശരവേഗത്തില്‍ ഓടിച്ച് പോയ മണല്‍ ലോറിയെ കല്ലെറിഞ്ഞ് പിടിച്ചിട്ടു. പോലീസിന്റെ ഏറില്‍ ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗത്തെ ചില്ലുകള്‍ ചിന്നിച്ചിതറി.
പോലീസ് കസ്റ്റഡിയിലെടുത്ത കെ എല്‍60-9700നമ്പര്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ പുഞ്ചാവി സ്വദേശി പി വി ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ പിന്നീട് കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.
Keywords; Kasaragod-news-police-road-manal-driver-news-jail

Post a Comment
0 Comments