കാസര്‍കോട്: (www.evisionnews.in) നന്മയുടെ വസന്തം നേരിന്റെ വസന്തം എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് 4 ദിവസങ്ങളിലായി സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണം മജ്‌ലിസുന്നൂറോടെ നാളെ സമാപിക്കും. മജ്‌ലിസുന്നൂര്‍ ആത്മീയ മജ്‌ലിസിന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമല്ലുലൈലി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, പൂക്കോയ തങ്ങള്‍ ചന്തേര, എംഎസ് തങ്ങള്‍ മദനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഖുര്‍ആന്‍ വിശ്വാസിയുടെ കൂട്ടുക്കാരന്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും.
പ്രഭാഷണത്തിന്റെ മൂന്നാം ദിന പരിപാടി എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.
Keywords: kasaragod-skssf-ramzan-speech

Post a Comment
0 Comments