Type Here to Get Search Results !

Bottom Ad

അരുവിക്കരകവിഞ്ഞ് ശബരിനാഥ് നിയമസഭയിലേക്ക്‌

അരുവിക്കര (www.evisionnews.in):  അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥനാര്‍ത്ഥി കെ.എസ് ശബരിനാഥന്‍ 10,128 വോട്ടിന് വിജയിച്ചു. 56,448 വോട്ടുകളാണ് ശബരിനാഥന് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ 46,320 വോട്ടുകള് നേടി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. കഴിഞ്ഞ തവണത്തേതിനേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചു. അരുവിക്കരയില്‍ എക്കാലത്തേതിനേക്കാളും കൂടുതല്‍ വോട്ടുകളാണ് ബിജെപി ഇത്തവണ നേടിയത്. 34,145 വോട്ടുകളാണ് ബിജെപി നേടിയത്.

വോട്ടെണ്ണിത്തീര്‍ന്ന ആറു പഞ്ചായത്തുകളില്‍ ഒരിടത്തുമാത്രമാണ് എല്‍ഡിഎഫിന് ലീഡ് ചെയ്യാന്‍ സാധിച്ചത്. അരുവിക്കരയില്‍ 133 വോട്ടുകളാണ് എല്‍ഡിഎഫിന് ലീഡ് ലഭിച്ചത്. മറ്റു നാലു പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ ശബരീനാഥന് സാധിച്ചിരുന്നു. വിതുരയില്‍ 1052ഉം തൊളിക്കോട് 1422ഉം ആര്യനാട് 1449ഉം ഉഴമലയ്ക്കലില്‍ 368 വോട്ടിന്റെയും ലീഡ് നേടിയിട്ടുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ രണ്ടാം സ്ഥാനത്താണ്. വിജയപ്രതീക്ഷയിലായിരുന്ന വിജയകുമാറിനും എല്‍ഡിഎഫിനും സ്വന്തം തട്ടകത്തിലേറ്റത് വന്‍ തിരിച്ചടിയാണ്. നോട്ടയാണ് നാലാം സ്ഥാനത്ത്. 1000 ത്തിലധികം വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു. പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥി കെ. ദാസ്, പൂന്തുറ സിറാജ് എന്നിവര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.







Keywords: aruvikara-election-shabarinath-won-congress
Tags

Post a Comment

0 Comments

Top Post Ad

Below Post Ad