Type Here to Get Search Results !

Bottom Ad

സിംസാറുല്‍ ഹഖ് ഹുദവിയുടെ റമദാന്‍ പ്രഭാഷണം 27ന്

കാസര്‍കോട് (www.evisionnews.in): കുമ്പള ഉളുവാര്‍ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന സിംസാറുല്‍ ഹഖ് ഹുദവിയുടെ റമദാന്‍ പ്രഭാഷണം 27ന് കുമ്പള ഉളുവാര്‍ പി.എ അറബി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രാവിലെ 9 മണിക്ക് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. എം.എ ഖാസിം മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. എ.പി.എസ് ആറ്റകോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥിയാകും. മുഹമ്മദ് ശമിം തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, താജുദ്ദീന്‍ ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിക്കും. 

പരിപാടിയുടെ മുന്നോടിയായി നാളെ വൈകിട്ട് നാലിന് പി.എ അറബി മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വഹിക്കും. മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സുബൈര്‍ നിസാമി, കെ.ബി അബൂബക്കര്‍, പി.എ അബ്ദുല്‍ ഖാദര്‍ ഉളുവാര്‍, ഹുസൈന്‍ ഉളുവാര്‍, അബ്ദുല്ല മൗലവി പേരാല്‍, നവാസ് ദാരിമി, യു.എ ഹസൈനാര്‍ പങ്കെടുത്തു.



Keywords: Kasaragod-news-ramadan-simsarul-haq-news

Post a Comment

0 Comments

Top Post Ad

Below Post Ad