Type Here to Get Search Results !

Bottom Ad

ഗതാഗത തടസ്സം: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

മഞ്ചേശ്വരം (www.evisionnews.in); ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം ദേശീയപാതയില്‍ രൂക്ഷമാകുന്ന ഗതാഗത തടസ്സം നീക്കാനുള്ള ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. മംഗലാപുരം ആശുപത്രിയിലേക്കും വിമാനത്താവളത്തിലേക്കും അടക്കമുള്ള നിരവധി യാത്രക്കാരാണ് ഗതാഗത കുരുക്കുമൂലം ദുരിതത്തിലാകുന്നത്. ജനങ്ങളുടെ യാത്രാദുരിതത്തെ കണ്ണടച്ചിരുട്ടാക്കുന്ന നിലപാട് തുടര്‍ന്നാല്‍ ശക്തമായ ഉപരോധം നടത്തുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പ്രശാന്ത് കന്നഡ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സാദിഖ് ചെറുഗോളി സ്വാഗതം പറഞ്ഞു. ഭാരതി സുല്യനെ, ഹനീഫ, സിദ്ദീഖ് പാവൂര്‍, ഇബ്രാഹിം റഹ്മത്ത് മജല്‍, യോഗേഷ് സംസാരിച്ചു.



Keywords: Kasaragod-news-checkpost-march-dyfi-news-manjesher

Post a Comment

0 Comments

Top Post Ad

Below Post Ad