Type Here to Get Search Results !

Bottom Ad

കാണാതായ കുടുംബത്തെ മടിക്കേരിയില്‍ കണ്ടെത്തി

കാസര്‍കോട് (www.evisionnews.in): ബദിയടുക്ക ബെള്ളികഗെയില്‍ നിന്നും കാണാതായ അഞ്ചംഗ കുടുംബത്തെ മടിക്കേരിയില്‍ കണ്ടെത്തി. സൈബര്‍ സെല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെയാണ് കുടുംബം മടിക്കേരി മദനാടുണ്ടെന്ന് കണ്ടെത്താനായത്. മൊബൈല്‍ ടവര്‍ നല്‍കിയ വിവിരത്തിന്റെ അടിസ്ഥനത്തില്‍ കാസര്‍കോട് നിന്നും പോയ പോലീസ് സംഘം കുടുംബത്തെ കൂട്ടിക്കൊണ്ടുവന്നു. 

മെയ് 14 നാണ് കുമ്പഡാജെ തലക്കളയിലെ ഉദയന്‍ (35), ഭാര്യ പ്രേമ (20), മകന്‍ ശ്രീജിത് (നാല്), മകള്‍ സംഗീത (രണ്ട്), പ്രേമയുടെ സഹോദരി രമ്യ (15) എന്നവരെ കാണാതായത്. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പ്രേമയുടെ അമ്മ ചന്ദ്രാവതി നല്‍കിയ പരാതിയില്‍ കര്‍ണ്ണാടക കേന്ദ്രീകരിച്ച് ബദിയടുക്ക പോലീസ് അന്വേഷിച്ചു വരികയായിരുന്നു. നേരത്തെ ഈ കുടുംബം ഹാസനിലുണ്ടെന്നും പിന്നീട് ഉഡുപ്പിയിലുണ്ടെന്നും വിവരം ലഭിച്ചതിനാല്‍ പോലീസ് ഇവിടങ്ങളില്‍ ക്യാമ്പ് ചെയ്ത് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ വീട് വിട്ടുപോയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.




Keywords: Kasaragod-badiyadukka-cybercell-family-may-missing













Post a Comment

0 Comments

Top Post Ad

Below Post Ad