Type Here to Get Search Results !

Bottom Ad

സൗമ്യയുടെയും മക്കളുടെയും മരണം; അയല്‍വാസിയായ യുവാവിനെതിരെ ഭര്‍ത്താവ് പരാതി നല്‍കി

തൃക്കരിപ്പൂര്‍: ചെറുകാനത്തെ സി.സൗമ്യ ( 28 ), മക്കളായ പയ്യൂര്‍ ചിന്മയ സ്‌കൂളിലെ മൂാം ക്ലാസ് വിദ്യാര്‍ത്ഥി യദുനന്ദ (എട്ട്), ദേവനന്ദ (നാല്) എന്നിവരെ സ്വന്തം ശരീരത്തോട് ചേര്‍ത്ത് കെട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത് തൃക്കരിപ്പൂരിലെ വിനീത് എ യുവാവിന്റെ ശല്ല്യം മൂലമാണെന്ന് സൗമ്യയുടെ ഭര്‍ത്താവ് ചെറുകാനത്തെ അപ്പ്യാല്‍ ജയകുമാര്‍. വിനീത് ഇടക്കിടെ സൗമ്യയെ മൊബൈലില്‍ വിളിക്കാറുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജയകുമാര്‍ വിനീതുമായി രണ്ടുദിവസം മുമ്പ് വാക്കേറ്റമുണ്ടായതായി പറയുന്നു. 
വിനീതും സൗമ്യയും തമ്മിലുള്ള ഫോണ്‍ ബന്ധം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ട് ജയകുമാര്‍ നീലേശ്വരം സി.ഐക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സി.ഐ വിനീതിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് തുടങ്ങി. സൗമ്യയുടെ മൊബൈല്‍ കോള്‍ ലിസ്റ്റ് എടുക്കാനും സി. ഐ നീക്കമാരംഭിച്ചു. സൗമ്യ പയ്യൂരിലെ കല്ലറക്കല്‍ ഗോള്‍ഡില്‍ സെയില്‍സ് ജീവനക്കാരിയായിരുന്നു. കഴിഞ്ഞ 21 ന് ഉച്ചയോടെ സ്വന്തം സ്‌കൂട്ടറില്‍ മക്കളെയും കൂട്ടി സൗമ്യ മാവിലാകടപ്പുറത്തെ സ്വന്തം വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്.

Keywords: Thrikaripur-death-appyal-jayakumar-

Post a Comment

0 Comments

Top Post Ad

Below Post Ad