Type Here to Get Search Results !

Bottom Ad

പുതിയ ചിത്രത്തില്‍ അഭിനയിക്കില്ല - സായി പല്ലവി

കൊച്ചി : (www.evisionnews.in) പ്രേമം സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ ‘മലര്‍’ സായി പല്ലവി ഉടൻ മറ്റു സിനിമകളിൽ അഭിനയിച്ചേക്കില്ല.തന്റെ ഫേസ് ബുക്ക് പേജിലൂടെ സായി പല്ലവി ആരാധകരെ അറിയിക്കുകയായിരുന്നു ഈ കാര്യം.  'ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം'  എന്ന ചിത്രത്തിലൂടെ നായികയായി വീണ്ടുമെത്തുന്നുവെന്ന് ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വന്നിരുന്നു.എന്നാൽ താരം ഈ വാർത്ത നിഷേധിച്ചു. നവാഗതനായ സജിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി സായി എത്തുന്നുവെന്നായിരുന്നു വാര്‍ത്ത. ഈ സിനിമയുടെ ഷൂട്ടിംഗിനായി കാസര്‍കോട്ടും മംഗലാപുരത്തും എത്തുമെന്ന പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ‘പ്രേമം സിനിമയുടെ ഹാങ്ഓവറില്‍ ആണ് താനെന്നും അടുത്ത ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കുറച്ച് സമയം വേണ്ടി വരുമെന്നും സായി ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


Keywords: Sai-pallavi-cinema-idi-premam
Tags

Post a Comment

0 Comments

Top Post Ad

Below Post Ad