Type Here to Get Search Results !

Bottom Ad

ബദിയടുക്ക സി.എച്ച്.സി യുടെ ശോചനീയാവസ്ഥ - ഉന്നത തലയോഗം 27 ന്

evisionnews

ബദിയടുക്ക :(www.evisionnews.in) 30 കിടക്കകളുളള ബദിയടുക്ക സി.എച്ച്.സി യില്‍ 24 മണിക്കൂറും കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തത് മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ശുക്കൂര്‍ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം എന്നിവര്‍ ആശുപത്രി നേരിട്ട് പരിശോദിച്ച് കാര്യങ്ങള്‍ വിലയിരുത്തി. 8 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരു സ്ഥിരം സര്‍ജനും 7 കരാര്‍ അടിസ്ഥാനത്തിലുളള അസി.സര്‍ജന്‍മാരാണ് നിലവിലുളളത്. 4 സ്റ്റാഫ് നേഴ്‌സും 1 എന്‍.എച്ച്.ആര്‍.എം നേഴ്‌സും വേണ്ടിടത്ത് 3 പേര്‍ മാത്രമാണുളളത്. ഇത് മൂലം കിടത്തി ചികിത്സിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സി.എച്ച്.സി പരിധിയില്‍ 8 ഓളം ഡെങ്കി പനി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മാസത്തില്‍ 300 ഓളം ഇന്‍ പേഷ്യന്റ് രോഗികള്‍ അഡ്മിറ്റ് ചെയ്യുന്നു. ദിവസേന 100 ഓളം പേര്‍ രക്ത പരിശോദന ചെയ്യാന്‍ എത്തുന്നുണ്ടെങ്കിലും 2 സ്റ്റാഫും പരിമിതമായ ലാബ് സൗകര്യവുമാണുളളത്. ഡെങ്കി പനി പരിശോദിക്കാനുളള സംവിദാനം ഇല്ല. 30 കിടക്കകളുളള ബദിയടുക്ക സി.എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ബദിയടുക്ക പഞ്ചായത്ത് സ്റ്റാംഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പറഞ്ഞു. ബദിയടുക്ക സി.എച്ച്.സി യുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് 27 ന് ഉന്നത തല യോഗം ചേരും.യോഗത്തല്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡി.എം.ഒ പങ്കെടുക്കും.

Keywords :badiyadukka-chc-treatment-doctors-less

Post a Comment

0 Comments

Top Post Ad

Below Post Ad