Type Here to Get Search Results !

Bottom Ad

"പ്രവാചകന്‍ മുഹമ്മദ് മഹാനായ യോഗി; താന്‍ യഥാര്‍ഥ മുസ്ലിം" - വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

evisionnews

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബി ശ്രേഷ്ഠനായ യോഗിയാണെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന.‘‘ഇസ്ലാമിലെ ഉന്നത വ്യക്തിത്വമായ മുഹമ്മദ് നബി മഹാനായ യോഗിയാണ്. ‘ഈമാനിന്‍റെ’പേരിലാണ് മുസ്ലിംകള്‍ ഒന്നാകുന്നത്. അങ്ങനെ നോക്കിയാല്‍ ഞാനും യഥാര്‍ഥ മുസ്ലിം ആണ്’’ സാക്ഷി മഹാരാജ് പറഞ്ഞു. ജൂണ്‍ 21അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എം.പിയുടെ  വിവാദ പ്രസ്താവന.

സൂര്യനില്ലെങ്കിൽ ഞാനും നിങ്ങളും ഈ ലോകം തന്നെയും ഇരുളിലാകും. സൂര്യനെ മതപരമായ ദൃഷ്ടാന്തമായി കണക്കാക്കുന്നവര്‍ പ്രകാശത്തെ വേണ്ടന്നു വെക്കുകയാണ് ചെയ്യേണ്ടതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

അന്താരാഷ്ട്ര യോഗാദിനത്തില്‍ നടത്തുന്ന യോഗാ ചടങ്ങില്‍ നിന്ന് മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സൂര്യനസമ്കാരം ഒഴിവാക്കിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Keywords : Sakhsi Maharaj M.P-Prophet Mohammed-yoga-June 21

Post a Comment

0 Comments

Top Post Ad

Below Post Ad