മലപ്പുറം:(www.evisionnews.in) പ്രമുഖ മതപണ്ഡിതനും വാഗ്മിയും സമസ്തയുടെ സജീവ സംഘാടകനുമായിരുന്ന സി.കെ അബ്ദു മുസ്ലിയാര്‍ വാളക്കുളം(68) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കു വാളക്കുളം കുണ്ടുകുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി, എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി അംഗം, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ചു. കുറ്റാളൂര്‍ ബദ്‌രിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍, വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയത്തുല്‍ ഇസ്ലാമിയ്യ, കടമേരി റഹ്മാനിയ്യ അറബി കോളജ് എന്നിവിടങ്ങളില്‍ ഫ്രൊഫസര്‍, കൊല്ലം, കോട്ടക്കല്‍ പുലിക്കോട്, മുട്ടിച്ചിറ, കൂരിയാട്,പാലത്തുറ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ മുദരിസായും സേവനമനുഷ്ഠിച്ചു
keywords : malappuram-ck-abdhullah-mulisyar-obituary-samastha
.

Post a Comment
0 Comments