ഉദുമ : (www.evisionnews.in) ഷാഹുല്‍ ഹമീദ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന. ഗള്‍ഫുക്കാരനായ ചിത്താരി മുക്കുടിലെ ഷാഹുല്‍ ഹമീദിനെ വധിച്ച കേസിലെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളാണ് ഗള്‍ഫിലേക്ക് കടന്നത്. ഷാഹുല്‍ ഹമീദിനെ കൊലപ്പെടുത്തിയ കേസില്‍ നാലോളം പേരാണ് പിടിയിലാകാനുള്ളത്. ഇവരെ കണ്ടെത്തുന്നതിനായി ഹോസ്ദുര്‍ഗ് സിഐ യു.പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇതിനിടെയാണം് ഇവര്‍ ഗള്‍ഫിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Keywords: uduma-shahul-hameed-murder-lookout-notice

Post a Comment
0 Comments