Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ സംസ്ഥാനതലത്തില്‍ തുടക്കമായി


കാസര്‍ഗോഡ് : (www.evisionnews.in) നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്നപ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റമളാന്‍ കാമ്പയിന്റെ സംസ്ഥാനതല ഉല്‍ഘാടനം കാസര്‍ഗോഡ് കൊല്ലമ്പാടി മദ്‌റസ ഓഡിറ്റോറിയത്തില്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്തു. സമസ്ത ജില്ലാ ജന. സെക്രട്ടറി യു. എം അബ്ദുറഹ്മാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ജെഡിയാര്‍ സ്വഗതം പറഞ്ഞു. ബശീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി, എം.എ ഖാസിം മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഡോ: ഖത്തര്‍ ഇബ്രാഹീം ഹാജി, താജുദ്ധീന്‍ ദാരിമി പടന്ന, അബ്ദുസ്സലാം അസ്ഹരി, ബശീര്‍ ദാരിമി തളങ്കര, കെ.എം സൈനുദ്ദീന്‍ ഹാജി, കെ.എം അബ്ദുല്ല ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, ലത്തീഫ് കൊല്ലംബാടി, ഹമീദ് കുണിയ, എം എ ഖലീല്‍, മൊയ്തീന്‍ കുഞ്ഞി, ഉമറുല്‍ ഫാറൂഖ് ദാരിമി, എ.കെ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് റീയാസ്, കെ.എസ് അബ്ദുല്ല, കെ.എം അബ്ദുല്‍ ഹമീദ്, ടി.എസ് അബ്ദുല്ല, അബൂബക്കര്‍ ബാഖവി തുരുത്തി, സമദ് കൊല്ലമ്പാടി, റഊഫ്, നിസാര്‍, നജീബ്, ഉനൈസ്, ഇല്ല്യാസ് സംബന്ധിച്ചു.കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ പാരായണ പരീശലനം , വിജ്ഞാന പരീക്ഷ, ഖത്തം ദുആ, ബദ്ര്‍ സ്മൃതി, പ്രഭാഷണങ്ങള്‍ ഓണ്‍ലൈന്‍ ക്വിസ്സ്, ഇഫ്താര്‍, പാഠപുസ്തക വിതരണം, ഹിസ്ബുല്‍ ഖുര്‍ആന്‍, പെരുന്നാള്‍ കുട്ടം, തുടങ്ങിയ വൈവിദ്യമാര്‍ന്ന പരിപാടികള്‍ ശാഖ , ക്ലസ്റ്റര്‍,മേഖല ജില്ലാ തലങ്ങളില്‍ നടക്കും. ജൂണ്‍ 19ന് വെള്ളിയാഴച്ച പള്ളികളില്‍ സഹചാരി ഫണ്ട് ശേഖകരണവും നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര നന്ദി പറഞ്ഞു. 

Keywords: skssf-ramadan-camp-state-lvel-inauguration

Tags

Post a Comment

0 Comments

Top Post Ad

Below Post Ad