മഞ്ചേശ്വരം :(www.evisionnews.in) ഉദ്യാവര്‍ ഇര്‍ഷാദ് മസ്ജിദിന് സമീപത്തെ തഹാനി ജനറല്‍ സ്റ്റോറില്‍ മോഷണം.വ്യാഴാഴ്ച ഉച്ചയ്ക്ക് ഉടമ അഷ്‌റഫ് സമീപത്തെ പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ പോയപ്പോഴാണ് മോഷണം നടന്നത്.മേശ വലിപ്പില്‍ പണം വെച്ച് പൂട്ടി ഷട്ടര്‍ താഴ്ത്തി പള്ളിയില്‍ പോയ അഷ്‌റഫ് തിരിച്ചെത്തി നോക്കുമ്പോള്‍ ഷട്ടര്‍ തുറന്ന നിലയിലായിരുന്നു. 35,000 രൂപയാണ് നഷ്ട്മായത്.മാസങ്ങള്‍ക്ക് മുമ്പും ഇതേ കടയില്‍ നിന്നും 65,000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയിരുന്നു.സമീപത്തെ കോഴി കടയില്‍ നിന്നും 1,80,000 രൂപയുടെ മോഷണം നടന്നിരുന്നു. സമീപത്തെ പള്ളിയിലും മോഷണം പതിവാണെന്നും പോലീസിന്റെ നിസ്സംഗതയാണിതിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
Keywords : Thahanistore-Manjeshwar-Robbery
Post a Comment
0 Comments