Type Here to Get Search Results !

Bottom Ad

ക്രിമിനല്‍ കേസിലെ പ്രതിക്ക് വേണ്ടി പിരിവ്: രണ്ടംഗസംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടു

ഉപ്പള:(www.evisionnews.in) ക്രിമിനില്‍ കേസിലെ പ്രതിക്ക് വേണ്ടി പിരിവ് നടത്തിയ രണ്ടംഗ സംഘത്തെ നാട്ടുകാര്‍ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടു. ജയിലില്‍ കഴിയുന്ന പ്രതിക്ക് കഞ്ചാവ് എത്തിക്കാനും ഇവരെ ജാമ്യത്തിലിറക്കാനുമാണ് പണപ്പിരിവ് നടത്തിയതെന്നാണ് നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതനിടെ വെളിപ്പെടുത്തിയത്.


പിരിവിനെത്തിയ ഇരുവരും നേരത്തെ ജയിലിലായിരുന്നുവത്രെ. ഇതിലൊരാള്‍ ഉളിയത്തടുക്ക സ്വദേശിയാണ്. ഒരാഴ്ച മുമ്പാണ് ഇരുവരും ജാമ്യത്തിലിറങ്ങിയത്. ആറ് കടകളില്‍ പോയി പണം ആവശ്യപ്പെട്ടിരുന്നു. നല്‍കാത്ത ചിലരോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു തുടങ്ങിയതോടെയാണ് ആള്‍ക്കാര്‍ ശ്രദ്ധിച്ചത്. കാര്യം അന്വേഷിച്ചപ്പോള്‍ ഗുണ്ടാപിരിവാണെന്ന് വ്യക്തമായവുകയായിരുന്നു. അതോടെ നാട്ടുകാര്‍ വളഞ്ഞ് വെച്ച് ചോദ്യം ചെയ്യുകയും ഇനി ഇവിടെ കണ്ടുപോവരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചത്.

keywords:attack-criminal-money

Post a Comment

0 Comments

Top Post Ad

Below Post Ad