ചെർക്കള :(www.evisionnews.in)വ്യാപാരിയെ കാര്‍ തടഞ്ഞ് നിര്‍ത്തി കണ്ണില്‍ മുളക് പൊടി വിതറി 14 പവന്‍ സ്വര്‍ണാഭരണങ്ങളും 1,20,000 രൂപയും കവര്‍ന്നുവെന്ന പരാതി വ്യാജമാണെന്ന് പോലിസ് അറിയിച്ചു .ജൂണ്‍ 1ന് രാത്രി 8.45ന് എതിര്‍തോട് വെച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ കാര്‍ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളക് പൊടി വിതറി കൊള്ളയടിച്ചുവെന്നായിരുന്നു പരാതി.ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നടന്ന പൊലീസ് അന്വേഷണത്തിലാണ് പരാതി വ്യാജമാണന്നു തെളിഞ്ഞത് . പരാതിക്കാരനായ ചെര്‍ളടുക്കയിലെ ഇന്റര്‍ലോക്ക് ഫാക്ടറി ഉടമ, ചെങ്കള പൊടിപ്പള്ളത്തെ അബ്ദുല്‍ അസീസി(40)നെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ടൗണ്‍ സി.ഐ. പറഞ്ഞു.നഷ്ടപ്പെട്ടുവെന്ന് പറയുന്ന സ്വര്‍ണാഭരണങ്ങള്‍ മണപ്പുറം ഫിനാന്‍സില്‍ പണയപ്പെടുത്തിയതായി വ്യക്തമായി.
Keywords : robbery-police-report-fake
Post a Comment
0 Comments