Type Here to Get Search Results !

Bottom Ad

യോഗ ഇസ്‍ലാം വിരുദ്ധമെന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ട്: സുഷമ സ്വരാജ്

ന്യൂഡൽഹി:(www.evisionnews.in) അറിവില്ലായ്മ കൊണ്ടാണ് യോഗ ഇസ്‍ലാം വിരുദ്ധമാണെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 47 ഇസ്‍ലാമിക രാജ്യങ്ങള്‍ യോഗാദിനാചരണത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാജ്യാന്തര യോഗാദിനത്തില്‍ യോഗപരിശീലനം നിര്‍ബന്ധമാക്കില്ലിന്നും സുഷമ സ്വരാജ് പറഞ്ഞു.

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടുപോകണമെന്ന ബിജെപി എംപി യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം കേന്ദ്ര വിദേശകാര്യ മന്ത്രി തള്ളിക്കളഞ്ഞു. യോഗയെയും സൂര്യനമസ്കാരത്തെയും എതിർക്കുന്നവർ ഇന്ത്യയിൽ നിന്നു പുറത്തു പോവുകയോ കടലിൽ ചാടുകയോ വേണമെന്നായിരുന്നു ബിജെപി എംപി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവന.

പ്രതിഷേധത്തെ തുടർന്ന് യോഗദിനാചരണ ചടങ്ങുകളില്‍ നിന്ന് സൂര്യനമസ്കാരത്തെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. സൂര്യനമസ്കാരം തങ്ങളുടെ മതവിശ്വാസത്തിനെതിരാണെന്ന നിലപാടുമായി മുസ്‌ലിം പഴ്സനേൽ ബോർഡ് രംഗത്തുവന്നതിനെ തുടർന്നാണു നടപടി.



keywords: yoga-sushana-swaraj-islam-against-bjp-mp-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad