തൃക്കരിപ്പൂര്‍ (www.evisionnews.in): സര്‍വീസ് സ്‌റ്റേഷനില്‍ സഹായത്തിനെത്തിയ ബംഗാളി പണവുമായി മുങ്ങിയതായി പരാതി. തെക്കെ തൃക്കരിപ്പൂരിലെ ഒളവറ മുണ്ട്യയ്ക്കു സമീപമുള്ള സര്‍വീസ് സ്‌റ്റേഷനില്‍ നിന്നാണ് ബംഗാള്‍ ഡിഗാ സ്വദേശി മഹമൂദ് (20) അലമാരയില്‍ സൂക്ഷിച്ച രണ്ടു ലക്ഷത്തോളം രൂപയുമായി സ്ഥലംവിട്ടത്.
കാര്‍വില്‍പ്പന നടത്തി 1,90,000 രൂപ സര്‍വീസ് സ്‌റ്റേഷനിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സര്‍വീസ് സ്‌റ്റേഷന്‍ നടത്തിപ്പുകാരനായ ഹാരിസ്. ഇതിനിടെ തൊട്ടടുത്ത കടയില്‍ ചായ കുടിക്കാന്‍ പോയ സന്ദര്‍ഭം നോക്കി പണവുമായി കടന്നുകളയുകയായിരുന്നുവെന്നാണ് ചന്തേര പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ആഴ്ചയാണ് സര്‍വീസ് സ്‌റ്റേഷനില്‍ മഹമൂദ് സഹായിയായി എത്തിയത്. യുവാവ് ഉപേക്ഷിച്ചുപോയ ബാഗില്‍ നിന്നു നിരവധി എടിഎം കാര്‍ഡുകള്‍, പഴ്‌സുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, പലരുടെയും വിലാസങ്ങള്‍ എന്നിവ കണ്ടുകിട്ടിയിട്ടുണ്ട്.
Keywords: Kasaragod-trikkarippur-news-helper-bangali-news-petition

Post a Comment
0 Comments