സുപ്രീംകോടതിയും ഇതേ നിര്‍ദേശമാണ് നല്‍കിയത്. അതിനു വിരുദ്ധമായി കെ.എസ്.ആര്‍.ടി.സി.ക്ക് ഇഷ്ടമുള്ള പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ 2009ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരെ സ്വകാര്യബസുടമകള്‍ സ്റ്റേ വാങ്ങി. പിന്നീട് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചതോടെ സ്വകാര്യബസുകളുടെ പെര്‍മിറ്റ് പുതുക്കിക്കിട്ടാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് പെര്‍മിറ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുകള്‍ സമരത്തിനിറങ്ങുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍അറിയിച്ചു.
ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരത്തേ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കാലാവധി തീരുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുമായി ചര്ച്ച നടത്തും.

Post a Comment
0 Comments