കോഴിക്കോട് (www.evisionnews.in): കരിപ്പൂര്‍ വിമാനത്താവളത്തില്‍ 75.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളായ മൂന്ന് പേരെയും ഒരു
കാസര്‍കോട് സ്വദേശികളായ ദുബൈയില്‍ നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയ മുഹമ്മദ് ജാവിദ്(24), ഖത്തര്‍ എയര്‍വെയ്‌സിന്റെ മസ്‌കറ്റ് വിമാനത്തിലെത്തിയ അബ്ദുല്‍ റഹ്മാന്‍(30), ഒമാന്‍ എയര്‍വെയ്‌സിന്റെ ഡബ്ല്യു.വൈ 291 മസ്‌ക്കറ്റ് വിമാനത്തിലെത്തിയ മുഹമ്മദ് സൈദ്(47), മഹാരാഷ്ട്ര സ്വദേശിയായ വിനോദ് എന്നിവരാണ് അറസ്റ്റിലായത്.
22.25 ലക്ഷം രൂപ വിലമതിക്കുന്ന ഏഴ് സ്വര്‍ണ ബിസ്‌കറ്റുകളാണ് മുഹമ്മദ് ജാവിദില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സംഘം പിടികൂടിയത്. ഖത്തറില്‍ നിന്ന് കോഴിക്കോട്ടെത്തിയ അബ്ദുല്‍ റഹ്മാനില്‍ നിന്ന് കണ്ടെടുത്തതും ഇത്രയും തൂക്കംവരുന്ന ഏഴ് സ്വര്‍ണബിസ്‌ക്കറ്റുകളാണ്. ഇരുവരും ശരീരഭാഗത്ത് ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
699ഗ്രാം തൂക്കം വരുന്ന ആറ് സ്വര്‍ണബിസ്‌ക്കറ്റുകളാണ് മുഹമ്മദ് സൈദില്‍ നിന്ന് കണ്ടെടുത്തത്. മഹാരാഷ്ട്ര സ്വദേശി വിനോദില്‍ നിന്ന് 116 ഗ്രാം വീതം തൂക്കം വരുന്ന നാല് സ്വര്‍ണബിസ്‌ക്കറ്റുകളും പിടികൂടി. ഇരുവരില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണം 32 ലക്ഷം രൂപവിലമതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വ്യത്യസ്ത സംഭവങ്ങളില്‍ നിന്നാണ് പിടികൂടാന്‍ കഴിഞ്ഞതെങ്കിലും ഒരേ കള്ളക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരാണ് ഇവരെന്ന് സംശയിക്കുന്നു.
Keywords; Kasaragod-news-kozikkod-news-arrest-gold-siezed

Post a Comment
0 Comments