കാഞ്ഞങ്ങാട്: (www.evisionnews.in) ഗള്‍ഫുക്കാരനായ ചിത്താരി മുക്കോടിലെ ശാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.ഉദുമ പാക്യാരയിലെ ആസിഫിനേയാണ് (25) ഹോസ്ദുര്‍ഗ് സിഐ പ്രേമന്‍,ബേക്കല്‍ എസ്‌ഐ പി.നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഈ കേസിലെ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പാക്യാരയിലെ റഷീദ്,ഇര്‍ഷാദ്,ശിഹാബ് എന്നിവരാണ് അറസ്റ്റിലായിരുന്നത്.ഇവര്‍ റിമാന്‍ഡിലാണ്.ആസിഫിനെ ചൊവ്വാഴ്ച്ച വൈകുന്നേരം ഹോസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.ശാഹുല്‍ ഹമീദിനെ കൊലപ്പെടുത്താന്‍ ആസിഫുപയോഗിച്ച ഇരുമ്പുവടി ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന് സമീപം കണ്ടെടുത്തു.
Keywords: kanhangad-shahul-hameed-murder-asif-arrest

Post a Comment
0 Comments