Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വര്‍ഷങ്ങളായി അംഗണ്‍വാടി പ്രവര്‍ത്തിക്കുന്നത് കോഴിഫാമില്‍

evisionnews


മഞ്ചേശ്വരം (www.evisionnews): മഞ്ചേശ്വരത്ത് അംഗണ്‍വാടി പ്രവര്‍ത്തിക്കുന്നത് കോഴിയെ വളര്‍ത്താന്‍ വേണ്ടി നിര്‍മിച്ച ഷെഡ്ഡില്‍. ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മച്ചംപാടി എന്ന സ്ഥലത്താണ് അഞ്ചുവര്‍ഷത്തിലധികമായി കോഴിഫാമിന് വേണ്ടി നിര്‍മിച്ച ഷെഡ്ഡില്‍ കുഞ്ഞുമക്കളെ ഇരുത്തി പഠിപ്പിക്കുന്നത്.

പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കോഴിഫാം സ്ഥിതി ചെയ്യുന്നത്. ഇതിന് പ്രതിമാസം പഞ്ചായത്തിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്ന് 200രൂപ വാടകയിനത്തില്‍ നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്. 

ജീര്‍ണിച്ച് തകര്‍ന്നുവീഴാറായ തകിട് കൊണ്ട് ആകാശം മറച്ച ഷെഡ്ഡില്‍ ഭീതിയോടെയാണ് കുരുന്നുമക്കള്‍ കഴിഞ്ഞുകൂടുന്നത്. ശക്തമായ കാറ്റിലും മഴയിലും എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. തുമ്പിച്ച് സുഷിരം വീണ തകിടിലൂടെ അകത്തേക്ക് മഴവെള്ളം ഒലിച്ചിറങ്ങുന്നതും പതിവാണ്.

ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തിന് സ്ഥലം ഡൊണേറ്റ് ചെയതാല്‍ കെട്ടിടം നിര്‍മിച്ചു നല്‍കാമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.


Keywords: Kasaragod-news-manjeswher-news-fund-anganvadi-shed-machampadi

Post a Comment

0 Comments

Top Post Ad

Below Post Ad