2011 സപ്തംബര്‍ ഒന്നിന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കന്നട, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുളള കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷ ഒന്നാം ഭാഷയായി തന്നെ പഠിക്കുവാന്‍ നിലവിലുളള സംവിധാനം തുടരും. എന്നാല്‍ അവര്‍ക്ക് നിലവിലുളള ഭാഷയ്ക്ക് പുറമെ മലയാളം കൂടി പഠിക്കാന്‍ സാഹചര്യമൊരുക്കുന്നതാണെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് നവജീവന്‍ സ്‌ക്കൂളിലും നടപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. ഈ വര്‍ഷം സ്‌കൂളില്‍ നിന്നും ഒഴിഞ്ഞുപോയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നും അഞ്ചാം ക്ലാസില്‍ 28 കുട്ടികളെ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡിഡിഇ സി. രാഘവന്‍, സ്‌കൂള്‍ മാനേജര്‍ ഐ.വി ഭട്ട് , ഡോ. സൂര്യ എന്‍ ശാസ്ത്രി, പ്രിന്‍സിപ്പാള്‍ എസ് ശങ്കരനാരായണഭട്ട്, ഡിഇഒ ഇന്‍ ചാര്‍ജ്ജ് പി. രവീന്ദ്രനാഥന്‍, സമരസമിതി രക്ഷാധികാരി മാഹിന്‍ കേളോട്ട്, ജഗനാഥ ഷെട്ടി, അന്‍വര്‍ ഓസോണ്‍, നൗഷാദ് മാടത്തടുക്ക, അഷ്‌റഫ് മണിയൂര്‍, ബിടി അബ്ദുല്ല കുഞ്ഞി, കെഎസ് മുഹമ്മദ്, ബദ്‌റുദ്ദീന്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Keywords: Kasaragod-badiyadukka-news-school-news-malayalam-navajeevan-malayalam-study

Post a Comment
0 Comments