കാഞ്ഞങ്ങാട് (www.evisionnews.in): റോഡുമുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മാവുങ്കാല്‍ നാലപ്പാടത്തെ ചന്തുവിന്റെ മകന്‍ സതീശന്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മാവുങ്കാലിലാണ് അപകടം.
പരിക്കേറ്റ സതീശനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നിലഗുരുതരമായതിനാല്‍ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.
ഭാര്യ: ഓമന. മക്കള്‍: സുരേഷ്, സജീഷ്, സനൂപ്.
Keywords: Karagod-news-kand-mavungal-police-news-accident-news-death-nalappad

Post a Comment
0 Comments