ബദിയടുക്ക: (www.evisionnews.in) നവജീവന സ്‌കൂളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ മലയാളം പഠിപ്പിക്കാനുള്ള തീരുമാനം സന്തോഷകരമാണെന്നും ഈ സമരം മലയാളികളുടെ വിജയമാണെന്നും സമരസമിതി രക്ഷാധികാരി മാഹിന്‍ കേളോട്ട് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.മലയാളം പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് സൗകര്യമൊരുക്കി കൊടുക്കണമെന്നത് സര്‍ക്കാര്‍ ഉത്തരവാണെന്നും അത് പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായത് സ്വാഗതാഹര്‍ഹമാണെന്നും ഇദ്ദേഹം പറഞ്ഞു.കേരളത്തില്‍ മലയാളപഠനത്തിന് അവസരമില്ലാത്ത സ്‌കൂളുകള്‍ ഇനിയുമുണ്ടെന്നും സമരത്തിലൂടെ പരിഹാരം കാണാന്‍ അവിടങ്ങളില്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചൊവ്വാഴ്ച്ച വൈകുന്നേരം എന്‍എ നെല്ലിക്കുന്ന എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് മലയാളം പഠിപ്പിക്കാനുള്ള തീരുമാനമായത്.
Keywords:badiadka-navajeevanschool-strike-malayalam

Post a Comment
0 Comments